പത്തനംതിട്ട : 2024ൽ അതി ദരിദ്രരില്ലാത്ത നഗരമായി പത്തനംതിട്ടയെ പ്രഖ്യാപിക്കാൻ നഗരസഭാ വർക്കിംഗ് ഗ്രൂപ്പ് യോഗം തീരുമാനിച്ചു. നഗരസഭാ ബസ് സ്റ്റാൻഡിൽ ഹാപ്പിനെസ് പാർക്ക് സ്ഥാപിക്കും. ഭരണസമിതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച നഗരസൗന്ദര്യവൽക്കരണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു. നഗരസഭാ ചെയർമാൻ ടി.സക്കീർഹുസൈൻ ഉദ്ഘാടനംചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിനാ ഹൈദരാലി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഇന്ദിരാ മണിയമ്മ, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, കൗൺസിലർമാരായ ആർ. സാബു, എ അഷ്‌റഫ്, സുമേഷ് ബാബു, ശോഭ കെ മാത്യു, അനില അനിൽ, വിമല ശിവൻ, ലാലി രാജു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.കെ ദേവാനന്ദൻ, നഗരസഭാ സെക്രട്ടറി സുധീർ രാജ് എന്നിവർ പങ്കെടുത്തു.