
പത്തനംതിട്ട: എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ സലീം വി.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. അജീഷ് അദ്ധ്യക്ഷത വഹിച്ചു. വിമുക്തി ജില്ലാ മാനേജർ അനിൽകുമാർ സി. കെ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, എസ്. ഷാജി മേനാ.ജി. പിള്ളഎന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ ഓതറ നസറേത്ത് കോളേജിലെ ബെൻസ ആൻ വർഗീസിന് ഒന്നാം സ്ഥാനം ലഭിച്ചു.