
അടൂർ : ഏറത്ത് കൃഷിഭവനിലെ വിള ആരോഗ്യ പരിപാലന കേന്ദ്രത്തിലെ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അദ്ധ്യക്ഷതവഹിച്ചു. ഒ.പി കാർഡ് കർഷകർക്ക് വിതരണം ചെയ്തു. എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതൽ 12 വരെ ഏറത്ത് കൃഷിഭവനിൽ ക്ലിനിക് ഉണ്ടായിരിക്കുന്നതാണ്. ഒരു ലക്ഷം രൂപയുടെ ജനകീയസൂത്രണ പദ്ധതി പ്രകാരം കർഷകർക്ക് സൗജന്യമായി വളം ലഭ്യമാക്കും. വിള ആരോഗ്യ ദ്വൈവാരിക പത്രിക സമൃദ്ധിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ നിർവഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ രശ്മി സി.ആർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ്, വാർഡ് മെമ്പർമാരായ രാജേഷ് അമ്പാടിയിൽ, ജയകുമാർ, സന്തോഷ് കുമാർ, കൃഷി ഓഫീസർ സൗമ്യ ശേഖർ, എച്ച്.എം.ബുഷ്റ, കാർഷിക വികസന സമിതി അംഗങ്ങളായ രാജേഷ് മണക്കാല, രാജൻ സുലൈമാൻ, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കുട്ടികൾ എന്നിവർ പങ്കെടുത്തു.