21-bhinnasesheeyam

പത്തനംതിട്ട : ഡിഫറെന്റലി ഏബിൾഡ് പേഴ്സൺസ് ആൻഡ് പേരന്റ്‌സ് അസോസിയേഷൻ ഒഫ് കേരളയുടെ വാർഷിക കുടുംബ സംഗമം പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ ഉദ്ഘാടനംചെയ്തു. സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച്. ആർ.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം രാജ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. സദാനന്ദൻ നായർ, വർഗീസ് സി.തോമസ്,കെ.സിയാദ്, പ്രൊഫ.പി.ജി. ഫിലിപ്പ്, ജോസ് ഏബ്രഹാം, കെ.മന്മഥൻ നായർ, സാബു തോട്ടത്തിൽ, എം.വി.രാജൻ, എം.കെ. സാഗർ സുദൻ, ഷിബി അനിൽ, അനിത ആർ.പിള്ള, ഹാജിറ ജബാർ എന്നിവർ പ്രസംഗിച്ചു.