ചെങ്ങന്നൂർ: മദ്ധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക ഉത്സവമായ ചെങ്ങന്നൂർ ഫെസ്റ്റ് ജനുവരി 25ന് തുടങ്ങും. ഫെബ്രുവരി 4 ന് സമാപിക്കും. സിൽവർ ജൂബലിയുടെ ഭാഗമായി പുതുമയാർന്ന നിരവധി ഇനങ്ങൾ ഫെസ്റ്റിൽ ഉണ്ടാകും . ശാസ്ത്ര സാങ്കേതിക പ്രദർശനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. പ്രതിഭകളെ ആദരിക്കൽ, കർഷകരെ ആദരിക്കൽ, വിദ്യാർത്ഥികളെയും വിവിധ സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ആദരിക്കൽ, കർഷക സമ്മേളനം, യുവജന-വനിതാ സമ്മേളനങ്ങൾ , മാദ്ധ്യമ സെമിനാർ എന്നിവയും നടക്കും. കേന്ദ്ര സംസ്ഥാന മന്ത്രിമാർ ഗവർണർമാർ , സാംസ്കാരിക നായകന്മാർ തുടങ്ങിയവർ പങ്കെടുക്കും. പി.എം തോമസ് ചെയർമാനായി കമ്മിറ്റി രൂപീകരിച്ചതായി കൺവീനർ പാണ്ടനാട് രാധാകൃഷ്ണൻ അറിയിച്ചു.