കോന്നി: വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആറുമാസം. സെൻട്രൽ ജംഗ്ഷന് സമീപം മാങ്കുളം ഭാഗത്തേക്കുള്ള റോഡിന്റെ തുടക്കത്തിലാണ് വെള്ളം പാഴാകുന്നത്. കോന്നി -ചന്ദനപ്പള്ളി റോഡ് നവീകരണത്തിന് ശേഷമാണിത്. ഇവിടെ ഒരു പൊതുടാപ്പ് ഉണ്ടായിരുന്നു. കച്ചവടസ്ഥാപനങ്ങളിലേക്കും മറ്റും ഇതിൽ നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. .റോഡ് ടാർ ചെയ്തതോടെ പൊതുടാപ്പ് ഇല്ലാതായി. പൈപ്പ് ലൈൻ പൊട്ടുകയും ചെയ്തു. വ്യാപകമായി പരാതികൾ ഉയർന്നിട്ടും അറ്റകുറ്റപ്പണികൾ നടത്താനോ, പൊതുടാപ്പ് പുന:സ്ഥാപിക്കാനോ വാട്ടർ അതോറിറ്റി അധികൃതർ തയ്യാറായിട്ടില്ല .റോഡിന് കുറുകെ വെള്ളമൊഴുകുന്നത് കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.പരിഹാരം കാണണമെന്ന് വ്യാപാരികളും, നാട്ടുകാരും ആവശ്യപ്പെട്ടു.