ചെങ്ങന്നൂർ: എൻ.സി.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ 4-ാമതെ അനുസ്മരണ യോഗം ദേശീയ സമിതി അംഗം കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ ടി.സി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഗോകുലം ഗോപാലകൃഷ്ണൻ, അംബി തിട്ടമേൽ, മോഹനൻ പാറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.