അടൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (സെറ്റോ) സംഘടിപ്പിച്ച സമര പ്രഖ്യാപന വാഹന ജാഥയ്ക്ക് അടൂർ റവന്യു ടവറിൽ സ്വീകരണം നൽകി. കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനംചെയ്തു.
സെറ്റോ ജില്ലാ ചെയർമാൻ പി.എസ് വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചവറ ജയകുമാർ , കെ.അബ്ദുൾ മജീദ് ,എസ്.ബിനു , അഡ്വ .ബിജു വർഗീസ്, സുരേഷ് കുഴുവേലിൽ, എസ്. പ്രേം, അനിൽ എം.ജോർജ് , ജാഫർ ഖാൻ , എസ്. ദിലീപ് കുമാർ ,തുളസി രാധ , ഷിബു മണ്ണടി എന്നിവർ പ്രസംഗിച്ചു. ജോൺ ഫിലിപ്പ്, തട്ട ഹരികുമാർ , ജ്യോതിഷ് ആർ, ബിജു സാമുവൽ , എസ്.കെ സുനിൽകുമാർ , ആശാ മേരി ഏബ്രഹാം, ജിഷി എ, ബിജു . വി , ചാന്ദിനി പി, പി.എസ് മനോജ് കുമാർ , വിഷ്ണു സലിം കുമാർ , പ്രമോദ് ആർ എന്നിവർ നേതൃത്വം നൽകി.