 
കോന്നി : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുന്ന പൊലീസ്, ഡി വൈ എഫ് ഐ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദീൻ പറഞ്ഞു. കോന്നി, പ്രമാടം, വി കോട്ടയം, വള്ളിക്കോട്, അരുവാപ്പുലം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോന്നി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയി അദ്ധ്യക്ഷത വഹിച്ചു. എസ്.വി. പ്രസന്നകുമാർ, എസ്.സന്തോഷ് കുമാർ, ജി.ശ്രീകുമാർ, റോജി ഏബ്രഹാം, ശ്യാം. എസ്. കോന്നി, ജി.ജോൺ, പ്രവീൺ പ്ലാവിളയിൽ, റോബിൻ മോൻസി, നിഖിൽ ചെറിയാൻ, ജി.എസ് സന്തോഷ്‌കുമാർ, ഐവാൻ വകയാർ, അഡ്വ. എസ്.റ്റി ഷാജി കുമാർ, അഡ്വ.ജോമോൻ കോശി, മോഹനൻ മുല്ലപ്പറമ്പിൽ, കെ.ആർ പ്രമോദ്, ഷിജു അറപ്പുരയിൽ, ജോയി തോമസ്, രാജീവ് മള്ളൂർ, സൗദ റഹിം, അസീസുകുട്ടി, അനിസാബു, പി.വി ജോസഫ്, തോമസ് കാലായിൽ, പി.എച്ച് ഫൈസൽ, ബിജു വട്ടകുളഞ്ഞി, പ്രിയ എസ്. തമ്പി, ലതിക കുമാരി, രഞ്ചു മഹേഷ്, ലിസിയാമ്മ ജോഷ്വാ, രല്ലു പി.രാജു ചിത്ര രാമചന്ദ്രൻ, വി. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.