പത്തനംതിട്ട: മുള്ളനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പളളിയിലെ ഗായകസംഘത്തിന്റെ ആഭിമുഖ്യത്തിൽ അഖില മലങ്കരാടിസ്ഥാനത്തിലുള്ള ക്രിസ്മസ് കരോൾ ഗാനാലാപന മത്സരം 23ന് രാവിലെ 9.45ന് നടക്കും. ചലച്ചിത്ര പിന്നണി ഗായകൻ കെ.ജി മാർക്കോസ് ഉദ്ഘാടനം ചെയ്യും. ഇടവക വികാരി രാജു ഡാനിയേൽ മൈലപ്ര അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റി ഏ.ടി മത്തായി, സെക്രട്ടറി വി.ജി രാജൻ എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് അവാർഡ് വിതരണ ചടങ്ങ് അടൂർ കടമ്പനാട് ഭദ്രായനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യും. ഫാ. രാജു ഡാനിയേൽ മൈലപ്ര അദ്ധ്യക്ഷത വഹിക്കും. തുമ്പമൺ ഭദ്രസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം അനുഗ്രഹ സന്ദേശം നൽകും. റവ. ഡോ. എം.പി. ജോർജ്ജ് കോർ എപ്പിസ്‌കോപ്പ, ജോർജ്ജുകുട്ടി എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ഫാ. രാജു ഡാനിയേൽ മൈലപ്ര, ജനറൽ കൺവീനർമാരായ ജയിംസ് ഓമല്ലൂർ, റോയിമോൻ കെ.വി, സജി വർഗീസ്, ജോൺ തോമസ് ചേന്നനിട്ട എന്നിവർ പങ്കെടുത്തു.