21-maleth
കോൺഗ്രസ് പന്തളം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്യുന്നു

പൊലീസുകാരന് പരിക്കേറ്റു

പന്തളം : പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച്കോ ൺഗ്രസ് പന്തളം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളും, പന്തളം, കുരമ്പാല, തുമ്പമൺ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലുള്ള പ്രകടനം പൊലീസ് സ്റ്റേഷന്റെ പ്രധാന കവാടത്തിൽ തടഞ്ഞതാണ് ഉന്തിനും തള്ളിനും ഇടയാക്കിയത്. കെ.എ.പി ക്യാമ്പിലെ പൊലീസുകാരൻ അജിത്തിന് കൈവിരലിൽ പരിക്കേറ്റു. . മാർച്ച് തടഞ്ഞ പൊലീസിന്റെ ഷീൽഡ് കോൺഗ്രസ് പ്രവർത്തകർ പിടിച്ചുതിരിക്കുകയും പൊലീസിനെ തള്ളി മാറ്റാൻ ശ്രമിക്കുകയുംചെയ്തു. എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി മാർച്ച് ഉദ്ഘാടനം ചെയ്തു .കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡന്റ് .എസ് . ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.എൻ. തൃദീപ് ,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു വിശ്വനാഥ് , എ.നൗഷാദ് റാവുത്തർ, പന്തളം മഹേഷ് , മനോജ് കുരമ്പാല ,രാജു സഖറിയ , വേണുകുമാരൻ നായർ ,പന്തളം വാഹിദ് , ശാന്തി സുരേഷ് , ജി. അനിൽകുമാർ ,എം.ജി.രമണൻ, എം.എസ്.ബി.ആർ ഷാജി, കിരൺ കുരമ്പാല, , സോളമൻ വരവുകാലായിൽ, ഡെന്നിസ് ജോർജ്, ബൈജു മുകടയിൽ, രാജേന്ദ്രപ്രസാദ്, ചെറുവള്ളി ഗോപകുമാർ, വല്ലാറ്റൂർ ദേവൻ പിള്ള, മാത്യൂ സ്പുളയിൽ, ജിജാ ബാബു, നസീർ കടയ്ക്കാട്ട്, രാഹുൽ രാജ്, എന്നിവർ സംസാരിച്ചു.