
ശബരിമല: ഭക്ഷ്യസുരക്ഷാവിഭാഗം ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നടത്തിയ പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് 1,10,200 രൂപ പിഴ ഈടാക്കി. സന്നിധാനത്ത് 42,200 രൂപയും പമ്പയിൽ 34,000 രൂപയും നിലയ്ക്കലിൽ 34,000 രൂപയുമാണ് ഇതുവരെ നടന്ന പരിശോധനകളിലായി പിഴ ഈടാക്കിയത്. ശബരിമലയിലും സമീപകേന്ദ്രങ്ങളിലും ഹോട്ടലുകളിലും മറ്റു ഭക്ഷ്യശാലകളിലും കടകളിലുമുള്ള ഭക്ഷ്യഉൽപന്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഭക്ഷ്യസുരക്ഷാ ഓഫീസർമാരെ വിളിച്ചറിയിക്കാം.
ഫോൺ : 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലോ, 7593861767 (ഭക്ഷ്യസുരക്ഷാ ഓഫീസർ, സന്നിധാനം), 8592999666 (പമ്പ), 7593861768 (നിലയ്ക്കൽ).