21-dr-george-mathew
ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രപ്പോലിത്തായുടെയും ഡോ. ജോർജ് മാത്യു എക്‌സ് എം എൽ എ യുടെ അനുസ്മരണ സമ്മേളനം റവ. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യുന്നു.ഇടത്തു നിന്ന് രാജേഷ് തിരുവല്ല , സി റ്റി ജോൺ, തമ്പി കുന്നു കണ്ടത്തിൽ, അഡ്വ എൻ ബാബു വർഗ്ഗീസ്, വിക്ടർ ടി തോമസ്, അനിൽ ടി തോമസ് , ഫാദർ ജോൺ ഫിലിപ്പോസ്, മാത്യു മുളമൂട്ടിൽ, റോയ് ഫിലിപ്പ് എന്നിവർ സമീപം.

പത്തനംതിട്ട: ഒാർത്തഡോക്‌സ് സഭ മുൻ തുമ്പമൺ ഭദ്രാസന അധിപൻ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രപ്പോലിത്തയുടെയും, മുൻ എം.എൽ.എ ഡോ. ജോർജ് മാത്യുവിന്റെയും അനുസ്മരണ സമ്മേളനം സംയുക്തമായി ഡോ. ജോർജ് മാത്യു ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ നടത്തി. റവ ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനംചെയ്തു. ട്രസ്റ്റ് ചെയർമാൻ വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൻ ബാബു വർഗീസ്, തമ്പി കുന്നുകണ്ടത്തിൽ,ഫാ. ജോൺ ഫിലിപ്പോസ്, റോയി പുത്തൻ പറമ്പിൽ, അനിൽ ടി തോമസ് , ബിനു കുരുവിള, കുഞ്ഞുമോൻ കെങ്കിരേത്ത്, പ്രൊഫ. സാലി ബാബു, മാത്യു മുളമൂട്ടിൽ, സി റ്റി ജോൺ, രാജേഷ് തിരുവല്ല, ജോസ് തേക്കാട്ടിൽ എന്നിവർ സംസാരിച്ചു.