ചെങ്ങന്നൂർ: റെയിൽവേ ട്രാക്കിന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല വെസ്റ്റ് ഓതറ തൈപ്പറമ്പിൽ ശ്രീലേഖ (42) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ജീവനക്കാരിയാണ്,. ബുധനാഴ്ച രാവിലെ പരശുറാം എക്സ് പ്രസ് തട്ടിയാണ് അപകടം. ചെങ്ങന്നൂർ ആർ.പി.എഫ്, മേൽനടപടികൾ സ്വീകരിച്ചു.