ശബരിമല: തീർത്ഥാടനത്തിനെത്തിയ തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി ദണ്ഡപാണി (38) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ 10ന് അപ്പാച്ചിമേട്ടിലാണ് സംഭവം. പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.