
അടൂർ : മസ്ക്യുലർ ഡിസ്ട്രോഫി എന്ന അപൂർവ്വ രോഗത്തിന് അടിമയായ അടൂർ പറക്കോട് വൈഷ്ണവത്തിൽ ശ്യാംലാലിന്, അടൂർ കൃഷിഭവനിൽ ഡേറ്റാ എൻട്രി വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുവാനെത്തിയപ്പോൾ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി.അഖിൽ, കൃഷി ഓഫീസർ ഷിബിൻ, സാമൂഹ്യ പ്രവർത്തകൻ ജോർജ് മുരിക്കൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ശ്യാംലാലിന്റെ ആവശ്യ പ്രകാരം, ജോലിക്ക് പോകുന്നതിനായി ഒന്നര ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക്കൽ വീൽ ചെയർ ചിറ്റയം ഗോപകുമാർ ശ്യാംലാലിന് കൈമാറി.