
കോന്നി : യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പടെയുള്ളവരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. റോജി ഏബ്രഹാം, ജോയൽ മാത്യു, ശ്യാം എസ് കോന്നി, റോബിൻ മോൻസി, രല്ലു പി.രാജു, രാജീവ് മള്ളൂർ, ഐവാൻ വകയാർ, സുലേഖ വി നായർ, ചിത്ര രാമചന്ദ്രൻ, ഷംന ഷമീർഎന്നിവർ പ്രസംഗിച്ചു