test

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാതല സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് റാന്നി, അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളിൽ മുപ്പതിലധികം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പുകൾ, കനം കുറഞ്ഞ നോൺ വോവൻ ക്യാരി ബാഗുകൾ ഉൾപ്പടെ 100കിലോയ്ക്ക് മുകളിൽ ഉത്പന്നങ്ങൾ പിടികൂടി. തുടർ നടപടിക്ക് അതത് പഞ്ചായത്തുകൾക്ക് കൈമാറി. ശബരിമല നിലക്കലിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ നിരോധിത പേപ്പർ ഗ്ലാസുകളും പ്ലെയ്റ്റും പിടിച്ചെടുത്തു. 12000 ഗ്ലാസുകളും 2400 പേപ്പർ പ്ലെയിറ്റ് ഉൾപ്പെടെ 100 കിലോയോളം നിരോധിത ഉൽപ്പന്നങ്ങളുമുണ്ടായിരുന്നു.