
ചെങ്ങന്നൂർ: ഐ.എച്ച്.ആർ.ഡിയുടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ചെങ്ങന്നൂർ ഐഎച്ച്ആർഡി എഞ്ചിനീയറിങ്ങ് കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സ്മിതാ ധരൻ അദ്ധ്യക്ഷത വഹിച്ചു, ചെങ്ങന്നൂർ നഗരസഭ അദ്ധ്യക്ഷ സൂസമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ബോധിനി പ്രഭാകരൻ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് കൗൺസിലർ വിജി.വി, കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ സവിത കെ.പി, സ്റ്റാഫ് സെക്രട്ടറി അനുപമ.എ എന്നിവർ സംസാരിച്ചു.