ചെങ്ങന്നൂർ: എൻ.ഡി.എയുടെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി നടത്തുന്ന സ്നേഹയാത്രയ്ക്ക് മുളക്കുഴ പഞ്ചായത്തിൽ തുടക്കമായി. മുളക്കുഴ ചർച്ച് ഒഫ് ഗോഡ് ഇൻ ഇന്ത്യയുടെ സംസ്ഥാന ആസ്ഥാനത്ത് നടന്ന യോഗം ചർച്ച് ഒഫ് ഗോഡ് ഇൻഇന്ത്യ അഖിലേന്ത്യാ ചെയർമാനും സ്റ്റേറ്റ് ഓവർസിയറുമായ സി.സി തോമസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾ അടങ്ങിയ ക്രിസ്മസ് പുതുവത്സര കാർഡ് നൽകി ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. സാംകുട്ടി മാത്യു, പ്രമോദ് കാരയ്ക്കാട്, അനിഷ് മുളക്കുഴ, ശരത്ത് ശ്യാം, ശ്രീജ പ്രദീപ്, സുധീഷ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.