f

അടൂർ : കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും കടമ്പനാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി പട്ടികജാതി കർഷകർക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്തു. ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. സി.ടി.സി. ആർ.ഐ ഡയറക്ടർ ഡോ.ജി.ബൈജു, കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്. രാധാകൃഷ്ണൻ. കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ്. കൃഷി ഓഫീസർ സബ്ന സൈനുദീൻ സി.ടി.സി.ആർ.ഐ സീനിയർ ടെക്‌നിഷ്യൻ ഡി.ടി. രജിൻ. കൃഷി അസിസ്റ്റന്റ്മാരായ വിപിൻ വി.എസ്, മായ.എസ് കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു