low
അടൂർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കരിദിനാചരണം സി.പി. ഐ എം അടൂർ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ് മനോജ് ഉദ്ഘാടനം ചെയ്യുന്നു

അടൂർ : കേന്ദ്രസർക്കാരിന്റെ നിയമ ഭേദഗതിക്കെതിരെ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കരിദിനം ആചരിച്ചു. ക്രിമിനൽ നിയമ നിർവഹണ സംവിധാനത്തെ അട്ടിമറിക്കുന്ന അശാസ്ത്രീയ പരിഷ്കാരത്തെ ചെറുത്തു തോൽപ്പിക്കുക എന്ന മുദ്രാവാക്യവുമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ രാജ്യവ്യാപകമായി നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായിരുന്നു. അടൂരിൽ നടന്ന യോഗം സി.പി.എം അടൂർ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ് മനോജ് ഉദ്ഘാടനം ചെയ്തു. അഡ്വ.ബിനോ ജോർജ് അദ്ധ്യക്ഷനായിരുന്നു. അഡ്വ.ഡി.ഉദയൻ സ്വാഗതം പറഞ്ഞു. അഡ്വ.സി. പ്രകാശ്, അഡ്വ.ആർ.വിജയകുമാർ, അഡ്വ.എം.പ്രിജി, അഡ്വ. മണ്ണടി മോഹൻ, അഡ്വ.എ.താജുദ്ദീൻ, അഡ്വ.പ്രസന്നകുമാരൻ ഉണ്ണിത്താൻ, അഡ്വ.ആർ.ഹരികൃഷ്ണൻ, അഡ്വ.എബി തോമസ്, അഡ്വ.ആർ.രമ്യ എന്നിവർ സംസാരിച്ചു.