അടൂർ : വിലക്കയറ്റത്തിലും അവശ്യ ഭക്ഷ്യ വസ്തുക്കൾ ലഭിക്കാത്തതിലും പ്രതിഷേധിച്ച് 14-ാം മൈൽ ജംഗ്ഷനിലെ സപ്ലൈകോ സ്റ്റോറിലേക്ക് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.ബിനു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരികുമാർ മലമേക്കര അദ്ധ്യക്ഷത വഹിച്ചു. ദിവ്യ അനീഷ്, പഴകുളം നാസർ, രഞ്ജിത്ത് മിത്രപുരം, രാധാകൃഷ്ണൻ കാഞ്ഞിരവിള, വിജയലക്ഷ്മി ഉണ്ണിത്താൻ, റോയി കളവിള, ജിനു കളീയ്ക്കൽ, കമറുദീൻ മുണ്ടു തറയിൽ, ഷിബു ഉണ്ണിത്താൻ, ഗീവർഗീസ് ജോസഫ്, വൈ. തോമസ്, ഗിരീഷ് മുണ്ടപ്പള്ളി,സിജു പഴകുളം, ജയിംസ് കളവിള എന്നിവർ പ്രസംഗിച്ചു.