x-mass

പത്തനംതിട്ട : കൺസ്യൂമർ ഫെഡിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ക്രിസ്മസ് പുതുവത്സര വിപണിയുടെ ഉദ്ഘാടനം 23ന് രാവിലെ 9.45ന് മാർക്കറ്റ് റോഡിൽ ധനലക്ഷ്മി ബാങ്കിന് സമീപം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിക്കും. ആദ്യവിൽപന വാർഡ് മെമ്പർ സിന്ധു അനിൽ നിർവഹിക്കും. 13 ഇനം സാധനങ്ങൾ റേഷൻകാർഡിന്റെ അടിസ്ഥാനത്തിൽ 23 മുതൽ 30വരെ നടക്കുന്ന വിപണിയിലൂടെ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യും. പൊതുവിപണിയേക്കാൾ 20 ശതമാനം വരെ വിലക്കുറവിൽ മറ്റു നിത്യോപയോഗ സാധനങ്ങൾ ലഭിക്കും.