
പത്തനംതിട്ട : സംസ്ഥാന എക്‌സൈസ് വിമുക്തി മിഷൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, ലയൺസ് ക്ലബ്ബ് റോയൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ കുട്ടികൾക്കായി നടത്തുന്ന ജില്ലാതല ചെസ് മത്സരത്തിന്റെ ഉദ്ഘാടനം നാളെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ കളക്ടർ എ. ഷിബു നിർവഹിക്കും. ലഹരിക്കെതിരെ ചെക്കു വയ്ക്കാം എന്ന മത്സരത്തിലെ വിജയികൾക്ക് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ രാജീവ് ബി.നായർ സമ്മാനദാനം നിർവഹിക്കുമെന്ന് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ.ജോസ് കളീക്കൽ അറിയിച്ചു.