sugatha

ആറന്മുള : കവയിത്രി സുഗതകുമാരിയുടെ മൂന്നാംവാർഷിക അനുസ്മരണം നാളെ നടക്കും. സുഗതകുമാരി സ്മൃതി സഭയുടെ നേതൃത്വത്തിൽ ആറന്മുള കിഴക്കേനടയിൽ നടക്കുന്ന അനുസ്മരണ യോഗം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. രചനയുടെ സുഗത സഞ്ചാരം എന്ന വിഷയത്തിൽ പ്രൊഫ.കെ.രാജേഷ് കുമാർ കാവ്യാനുസ്മരണം നടത്തും.
സ്മൃതി സഭ പ്രസിഡന്റ് ആർ.ശ്രീകുമാർ അദ്ധ്യക്ഷനാകും. എ.പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തും. മാലേത്ത് സരളാദേവി, ഫാദർ മാത്യൂസ് വഴക്കുന്നം, ജില്ലാ പഞ്ചായത്ത് അംഗം ആർ.അജയകുമാർ, ഉഷാ കുമാരി, എസ്.ശ്രീലേഖ, മനോജ് മാധവശ്ശേരിൽ ,പി.ആർ.ഷാജി തുടങ്ങിയവർ പങ്കെടുക്കും.