
മൂഴിയാർ: മാർ ബസേലിയോസ് കക്കാട് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസിനോട് അനുബന്ധിച്ചു ആങ്ങമൂഴി, മൂഴിയാർ പ്രദേശങ്ങളിലുള്ള ആദിവാസി ഊരുകൾ സന്ദർശിച്ചു. 40 ആദിവാസി കുടുംബങ്ങളിൽ നിത്യോപയോഗ സാധനങ്ങളും, പുതുവസ്ത്രങ്ങളും ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രമോദ് പദ്ധതി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഡയറക്ടർ ഫാ.ക്രിസ്റ്റി തേവള്ളിൽ അദ്ധ്യക്ഷൻ ആയിരുന്നു. വാർഡ് മെമ്പർമാരായ ജോബി ടി.ഈശോ, ശ്രീലജ അനിൽ, രാധാശശി എന്നിവർ നേതൃത്വം നൽകി.