പന്തളം : പന്തളം എൻ.എസ്.എസ് കോളേജിൽ എസ്.എഫ്.ഐ, എ.ബി.വി.പി സംഘർഷം. കോളേജ് ചെയർമാൻ ഉൾപ്പെടെ ഏഴുപേർക്ക് പരിക്ക്, കോളേജിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഘർഷം ഉണ്ടായത് . എ.ബി.വി.പി പ്രവർത്തകരുടെ അക്രമത്തിലാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റത്. കോളേജ് യൂണിയൻ ചെയർമാൻ വൈഷ്ണവ് (20), വിവേക് (20), അനന്തു .എസ് പിള്ള(21),യദുകൃഷണൻ (20), സൂരജ് (19),ഹരികൃഷ്ണൻ (21),അനു എസ് കുട്ടൻ (21) , എന്നിവർക്കാണ് പരിക്കേറ്റത്. യദുകൃഷ്ണൻ വികലാംഗനാണ്. കഴിഞ്ഞ കുറേ ദിവസമായി കോളേജിൽ എ.ബി.വി.പി, എസ്.എഫ്.ഐ സംഘർഷം നിലനിൽക്കുകയാണ്. പരിക്കേറ്റവർ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പന്തളം പൊലീസ് കേസെടുത്തു.