snehayathra

പത്തനംതിട്ട: ബി.ജെ.പി നേതാക്കളും പ്രവർത്തകരും ക്രിസ്ത്യൻ വീടുകൾ കേന്ദ്രീകരിച്ച് സ്നേഹയാത്ര സമ്പർക്കം ആരംഭിച്ചു. ബൂത്തു തലം മുതൽ ജില്ലാതലം വരെയുള്ള ചുമതലക്കാരും സംസ്ഥാന ഭാരവാഹികളും ജനപ്രതിനിധികളും സമ്പർക്കത്തിൽ പങ്കെടുക്കുന്നു. സംസ്ഥാന, ജില്ലാ ഭാരവാഹികൾ ഭവന സന്ദർശനത്തിനൊപ്പം ജില്ലയിലെ നിശ്ചയിക്കപ്പെട്ട പ്രമുഖരെയും കാണുന്നുണ്ട്.
സ്‌നേഹയാത്രയുടെ ഭാഗമായി ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടയിൽ കോർ എപ്പിസ്‌കോപ്പ, പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ ദേവാലയം വികാരി ഫാ.ഷാജി മാണികുളം, പത്തനംതിട്ട മേരിമാതാ ചർച്ച് വികാരി ഫാ.ജോസഫ് പുട്ടാണിക്കൽ എന്നിവരെ ജില്ല അദ്ധ്യക്ഷൻ അഡ്വ. വി. എ. സൂരജ് സന്ദർശിച്ച് പ്രധാനമന്ത്രിയുടെ സന്ദേശമടങ്ങിയ ക്രിസ്മസ് ആശംസാ കാർഡ് കൈമാറി. ജില്ലാ സെക്രട്ടറി റോയി മാത്യു ചാങ്ങേത്ത്, ജില്ലാ കമ്മറ്റിയംഗം ബിന്ദു സാജൻ, മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്സ്.പ്രകാശ്, ഫുൾ ടൈമർ അഖിൽ വർഗ്ഗീസ്, ബിമൽ റോയി എന്നിവർ ഒപ്പമുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗവും കുളനട ഗ്രാമപഞ്ചായത്ത് അംഗവുമായ ഐശ്വര ജയചന്ദ്രൻ സ്വന്തം വാർഡിലാണ് സ്‌നേഹയാത്ര നടത്തിയത്. ജില്ലാ ജനറൽ സെക്രട്ടറി കെ. ബിനുമോൻ, സംസ്ഥാന കൗൺസിൽ അംഗം അനോജ്, ജില്ലാ ട്രഷർ ഗോപാലകൃഷ്ണൻ കർത്ത, ഒ.ബി.സി മോർച്ചാ ജില്ലാ പ്രസിഡന്റ് എം.സി മുരളി, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ , യുവമോർച്ച ജില്ലാ പ്രസിഡന്റ് നിഥിൻ ശിവ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രലേഖ, എസ്. സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ എന്നിവരും ഇന്നലെ ഭവന സന്ദർശനം നടത്തി.