22-kcc

കവിയൂർ: കേരള കൗൺസിൽ ഒഫ് ചർച്ചസ് ( കവിയൂർ സോണിന്റെ പ്രവർത്തന ഉദ്ഘാടനവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും വിവിധ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ കളക്ടർ എസ് ഷിബു ഉദ്ഘാടനം നിർവഹിച്ചു. കെ സി സി കവിയൂർ സോൺ പ്രസിഡന്റ് റവ .വർഗീസ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സി .മാത്യു, ജനറൽ സെക്രട്ടറി കുര്യൻ ചെറിയാൻ, ദൈവപരിപാലന ഭവൻ പ്രസിഡന്റ് സിസ്റ്റർ റോസിലി , ജോയിന്റ് സെക്രട്ടറി സിബി ആഞ്ഞിലിത്താനം തുടങ്ങിയവർ സംസാരിച്ചു .