
പന്തളം : സ്ത്രീധനം എന്ന വിപത്തിനെതിരെ മഹിളാ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ശാന്തി സുരേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അഡ്വ. ജലജ എസ് നായർ ഉദ്ഘാടനം ചെയ്തു. ലാലി ജോൺ, മഞ്ജു വിശ്വനാഥ്, സഖറിയാ വർഗീസ്, സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ, അനിത ഉദയൻ, ഏലിയാമ്മ കുഞ്ഞുമോൻ,ഷീബ വർഗീസ്, രമണി രാജൻ, സുധാ അച്യുതൻ, ഷൈല നാസർ, ഗീത പി നായർ, രമാ ഭാസ്‌കരൻ, വത്സമ്മ തുണ്ടത്തിൽ, അന്നമ്മ ജേക്കബ്, നിസ, റോസമ്മ, ഷീബ ബാബു, മീര എന്നിവർ പ്രസംഗിച്ചു.