അടൂർ: മണക്കാല തപോവൻ പബ്ളിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ വാർഷികം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ മലങ്കര ഓർത്തഡോക്സ് അടൂർ - കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാളായി പത്ത് വർഷം പൂർത്തീകരിച്ച ഫാ. ഡോ. റെജി മാത്യുവിനെ ആദരിച്ചു. പ്രൊഫ. ഡി.കെ ജോൺ, ഡോ. വർഗീസ് പേരയിൽ, തിരുവനന്തപുരം കസ്റ്റംസ് സൂപ്രണ്ട് റോബിൻ ബേബി തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ നടന്നു.