school-

റാന്നി: നാറാണംമൂഴി ഗവ.എൽ പി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. പ്രഥമാദ്ധ്യാപിക അനില മെറാഡിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ക്രിസ്മസ് കരോളുമായി എല്ലാ വിദ്യാർത്ഥികളുടെയും വീട്ടിൽ എത്തിച്ചേർന്നു. കുട്ടി കരോൾ സംഘം എല്ലാവർക്കും കേക്കുകൾ സമ്മാനിച്ചു.

നാലാം ക്ലാസ് വിദ്യാർത്ഥി പ്രണവ് ഒ.പി ക്രിസ്മസ് ഫാദറായപ്പോൾ മറ്റ് വിദ്യാർത്ഥികൾ ചുമപ്പും വെള്ളയും അണിഞ്ഞ് കരോൾ ഗാനത്തിന് ചുവട് വച്ചു. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജിന്റെ ക്രിസ്മസ് സന്ദേശത്തോടെയാണ് യാത്ര ആരംഭിച്ചത്. അഡ്വ.പ്രമോദ് നാരായൺ എം,എൽ.എയും പങ്കെടുത്തു.