അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 303-ാം പന്നിവിഴ ശാഖാവാർഷിക പൊതുയോഗം 25ന് രാവിലെ 10ന്ശാഖാ ഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് അദ്ധ്യക്ഷതവഹിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ മുഖ്യ പ്രഭാഷണം നടത്തും. വാർഷിക പൊതുയോഗ റിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ ശാഖാ സെക്രട്ടറി പി.കെ.സദാശിവൻ അതരിപ്പിക്കും. ശാഖാ അംഗങ്ങളും നഗരസഭ കൗൺസിലർമാരുമായ ഡി.സജി, വി.ശശി, അപ്സര സനൽ എന്നിവരേയും എവറസ്റ്റിന്റെ ബേസ് ക്യാമ്പ് കീഴടക്കിയ സോനു സോമൻ, പ്ളസ് ടൂവിൽ ഉന്നത വിജയം നേടിയ മാനസി സതീഷ് എന്നിവരേയും ചടങ്ങിൽ ആദരിക്കും. യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി മണ്ണടി സുജിത്ത്, വനിതാസംഘം യൂണിയൻ കൺവീനർ ഇൻ - ചാർജ്ജ് സുജാമുരളി, കേരളകൗമുദി റിപ്പോർട്ടർ അടൂർ പ്രദീപ് കുമാർ, വനിതാസംഘം ശാഖാ പ്രസിഡന്റ് ലീനാ പ്രസന്നൻ, സെക്രട്ടറി വി.എൻ.സതീദേവി എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് പി.കെ.സദാശിവൻ സ്വാഗതവും പ്രസിഡന്റ് കെ.ആർ.ശിവാനന്ദൻ നന്ദിയും രേഖപ്പെടുത്തും. പുതിയ ശാഖാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.