തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 12 -മത് ശിവഗിരി തീർത്ഥാടന പദയാത്ര 27ന് പുറപ്പെടും. തിരുവല്ല യൂണിയൻ ഓഫീസ് അങ്കണത്തിൽ 6.30ന് എം.ജി.യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി ബിജു, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, സരസൻ ഓതറ, പ്രസന്നകുമാർ, മനോജ് ഗോപാൽ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ,കെ,രവി, കെ.എൻ.രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.തിരുവല്ല യൂണിയൻ ഓഫീസ് അങ്കണത്തിൽ നിന്ന് പുറപ്പെടുന്ന പദയാത്ര മാവേലിക്കര,കായംകുളം,കരുനാഗപ്പള്ളി,ചവറ,കൊല്ലം,ചാത്തന്നൂർ, വർക്കല യൂണിയനുകളുടെ സ്വീകരണം ഏറ്റുവാങ്ങി 30ന് ഉച്ചയോടെ ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും.പദയാത്രയിൽ പങ്കെടുക്കുന്നവർ തിരുവല്ല യൂണിയൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0469 2700093.