mathil

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതിൽ അപകട ഭീഷണി ഉയർത്തുന്നെന്ന് ആരോപിച്ച് വാർഡ് മെമ്പർ നിഷാബിനു പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. ഇരമല്ലിക്കര ഹെൽത്ത് സെന്ററിന്റെ കിഴക്ക് ഭാഗത്തായാണ് മതിൽ. മതിലിന്റെ അശാസ്ത്രീയമായ നിർമ്മാണം കാരണം ഇരമല്ലിക്കര - പ്രാവിൻകൂട് റോഡിലേക്ക് കയറുന്ന വാഹനങ്ങൾക്ക് പ്രധാന റോഡിലൂടെ വരുന്ന വാഹനം കാണാൻ സാധിക്കുന്നില്ല. നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായി. മതിലിന്റെ കുറച്ച് ഭാഗം പൊളിച്ച് മെയിൻ റോഡ് കാണത്തക്കവിധം പുനർനിർമിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.