
പത്തനംതിട്ട: രാജ്യസഭ മുൻ ഉപാദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ പ്രൊഫ.പി.ജെ.കുര്യന്റെ ഭാര്യ സൂസൻ കുര്യൻ (ഡെയ്‌സി - 80) നിര്യാതയായി.
മൃതദേഹം നാളെ രാവിലെ ഏഴിന് വെണ്ണിക്കുളം പടുതോട് പള്ളത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്. എസ് റിട്ട.അദ്ധ്യാപികയും കല്ലിശ്ശേരി പുളിമൂട്ടിൽ കുടുംബാംഗവുമാണ്. ഒരു മണിയോടെ കീഴ്‌വായ്പൂർ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ സംസ്കരിക്കും. മാർത്തോമ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത കാർമ്മികത്വം വഹിക്കും. മക്കൾ: ഷൈനി റേച്ചൽ ജോൺ (ചെന്നൈ), ബിന്ദു ആനി ചെറിയാൻ (ബംഗളുരു). മരുമക്കൾ: കൊട്ടാരക്കര പൂയപ്പള്ളി കൊച്ചു പുത്തൻവീട്ടിൽ ജോൺ മാത്യു (അസോസിയേറ്റ് വൈസ് പ്രസിഡന്റ്, എം.ആർ.എഫ് ചെന്നൈ), ചെങ്ങന്നൂർ മണ്ണിൽ ജയഭവൻ സഞ്ജയ് ജോൺ ചെറിയാൻ (സോഫ്റ്റ്‌വെയർ എൻജിനീയർ ബംഗളുരു).കൊച്ചുമക്കൾ : റിയ മറിയം ജോൺ, കെസിയ സൂസൻ ജോൺ, ജൂലിയ ആനി ചെറിയാൻ, ജോവാന സൂസൻ ചെറിയാൻ.