 
ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന്റെ ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടികൾ ലയൺസ് ക്ലബ് ഹാളിൽ നടന്നു. വിദ്യാർത്ഥികളുടെ സംഘനൃത്തം, കരോൾ ഗാനങ്ങൾ, നാടകം, സാന്റ ക്ലോസ്, ക്രിസ്മസ് സമ്മാനങ്ങൾ, രക്ഷകർത്താക്കളുടെ കരോൾ, നൃത്തം, ജീവനക്കാരുടെ വിവിധ കലാപരിപാടികൾ, ആകാശ കാഴ്ചകൾ ഉൾപ്പെടെയുള്ള വെടിക്കെട്ട് എന്നിവ നടത്തി.
ഡോ.യുഹാനോൻ മാർ ക്രിസോസ്തമോസ് മെത്രാപ്പൊലീത്ത ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എല്ലാ ലില്ലി വിദ്യാർത്ഥികൾക്കും മരങ്ങാട്ടുപിള്ളി ലയൺസ് ക്ലബ് സ്പോൺസർ ചെയ്ത ക്രിസ്മസ് സമ്മാനം, മാവേലിക്കര ലയൺസ് ക്ലബിന്റെ കേക്ക് എന്നിവ നൽകി. മാനേജിംഗ് ട്രസ്റ്റീ ജി.വേണുകുമാർ അദ്ധ്യക്ഷത വഹിച്ചു. വഹിച്ചു. ലയൺസ് വൈസ് ഗവർണ്ണർമാരായ വെങ്കിടാചലം, വിന്നി ഫിലിപ്, ഷിബുരാജൻ, അജ സോണി, മോളി സേവിയർ, കെ.ആർ സദാശിവൻ നായർ, മഞ്ജു സഞ്ജീവ്, ജോപ്രസാദ്, ട്രസ്റ്റ് അംഗങ്ങളായ കെ.കെ രാജേന്ദ്രൻ, എം.പി പ്രതിപാൽ എന്നിവർ സംസാരിച്ചു.