v

തിരുവല്ല: പാർലമെന്റിലെ പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കേരളാ യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഒാഫീസ് പടിക്കൽ ധർണ്ണ നടത്തി . കേരളാ കോൺഗ്രസ് (എം) ജില്ലാപ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് നെബു തങ്ങളത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ദീപക് മാമ്മൻ മത്തായി, ജോജി പി.തോമസ്, ജെൽഷാമോൾ റോയ്, സോമൻ താമരച്ചാലിൽ, രാജീവ് വഞ്ചിപ്പാലം, തോമസ് കോശി, സാം ടി.കെ, മനോജ് മടത്തുംമൂട്ടിൽ, സാം കുളപ്പള്ളി എന്നിവർ പ്രസംഗിച്ചു.