തിരുവല്ല: വിനോദ സഞ്ചാര മേഖലയിലൂടെ സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാൻ കഴിയണമെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ഭാഗമായി ദേശീയ ടുറിസം വകുപ്പും പമ്പാബോട്ട് റേസ് കമ്മിറ്റിയും മാക്ഫാസ്റ്റ് ടൂറിസം ക്ലബും ചേർന്നു സംഘടിപ്പിച്ച ദേശീയ ടൂറിസം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആർച്ചു ബിഷപ്പ് തോമസ് മാർ കൂറിലോസ് അദ്ധ്യക്ഷത വഹിച്ചു. ബോട്ട് റെയ്‌സ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി.തോമസ്, ഡോ.വർഗീസ് കെ.ചെറിയാൻ, കെ.ആർ.പ്രതാപചന്ദ്രവർമ, ഫാ.ഡോ.ചെറിയാൻ കോട്ടയിൽ, പുന്നൂസ് ജോസഫ്, അനിൽ സി.ഉഷസ്, വി.ആർ. രാജേഷ്, ബിനു കുരുവിള, സജി കൂടാരത്തിൽ, മനോജ് മണക്കളത്തിൽ എന്നിവർ പ്രസംഗിച്ചു.