പത്തനംതിട്ട : എൽ.എൽ.ബി മൂന്നാം വർഷ വിദ്യാർത്ഥിനിയായ നിളയെ ഡി.വൈ.എഫ്.ഐ ആക്രമിച്ചതിലും ,മൂന്നു ദിവസമായിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തതിലും , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢന്റെയും കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കലിന്റെയും നേതൃത്വത്തിൽ ആറന്മുള പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു .സ്റ്റേഷനകത്തേക്ക് പ്രതിഷേധക്കാർ ഇരച്ചു കയറി അവിടെ കുത്തിയിരുന്ന് പ്രധിഷേധിക്കുകയായിരുന്നു .പ്രധിഷേധം കടുത്തതോടെ സി.ഐ കേസ് രജിസ്റ്റർ ചെയ്‌ത് പെൺകുട്ടിയ്ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പു വരുത്തി .ജില്ലാ ജനറൽ സെക്രട്ടറി ബിബിൻ ബേബി ,ഷംന ഷബീർ ,സിബി മൈലപ്ര, മണ്ഡലം പ്രസിഡന്റ് ഏദൻ,നേതാക്കളായ ആരോൺ ബിജിലി,ആബിനു മഴവഞ്ചേരി, ആൽഫിൻ പുത്തൻകയ്യാലക്കൽ, ജസ്റ്റിൻ ഓമല്ലൂർ ,സതീഷ് ആറന്മുള ,റിനോയ് ആറന്മുള ,ഹരീഷ് ആറൻമുള എന്നിവർ പങ്കെടുത്തു.