d

തിരുവല്ല: യോഹന്നാൻ ശ്ലീഹായുടെ തിരുന്നാൾ 24 മുതൽ 31 വരെ തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ ആഘോഷിക്കും. അതിരൂപത അദ്ധ്യക്ഷൻ തോമസ് മാർ കൂറിലോസ് മെത്രാപോലിത്ത, ഗീവർഗീസ് മാർ അപ്രേം എപ്പിസ്‌കോപ്പ, മുഖ്യവികാരി ജനറൽ ഡോ.ഐസക് പറപ്പള്ളിൽ എന്നിവർ പ്രസംഗിക്കും. വികാരി ഫാ.മാത്യു പുനക്കുളം, റവ ഫാ സിറിൽ പട്ടാശ്ശേരിൽ, എം.കെ.വർക്കി മുളമൂട്ടിൽ ,​ജോയി മാത്യു കൂളിയാട്ട്, സജി വർഗീസ് പരിയാരത്ത്‌,​ ലൈജു കോശി മാത്യു, ജോൺസൻ ടി.ജേക്കബ്, വർഗീസ് മൈക്കിൾ, ജിജോ സഖറിയ, തോംസൺ വർഗീസ് എന്നിവർ നേതൃത്വം നൽകും.