c
കെ.എസ്.യു ആക്രമണത്തിൽ പ്രതിഷേധിച്ച് സി. ഐ.ടി.യു പത്തനംതിട്ട നഗരത്തിൽ നടത്തിയ പ്രകടനം

പത്തനംതിട്ട: തിരുവനന്തപുരം വെള്ളയമ്പലത്ത് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷന്റെ ഓഫീസ് ആക്രമിക്കുകയും തൊഴിലാളികളെ പരിക്കേൽപ്പിക്കുകയും ചെയ്ത കെ.എസ്.യു നടപടിയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തി. യോഗം ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് പി ജി പ്രസാദ് അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ ഭാരവാഹികളായ കെ.അനിൽകുമാർ , സക്കീർ അലങ്കാരത്ത്, ,തമ്പിക്കുട്ടി , ടി.പി രാജേന്ദ്രൻ , അഡ്വ.അബ്ദുൾ മനാഫ്, റെജി, ഗോപാലകൃഷ്ണൻ, ബേബി തുടങ്ങിയവർ സംസാരിച്ചു.