കോന്നി: ചന്ദനപ്പള്ളി റോഡിലെ കൊള്ളൂർ പായിനുമുടിനു സമീപം റോഡരികിൽ ടിപ്പർ ലോറിയിൽ മണ്ണ് ഇറക്കി ഇടുന്നത് മൂലം വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി. റോഡരികിലെ മൺകൂനകൾ മാറ്റി നൽകണമെന്ന് പി.ഡബ്ള്യുഡി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന്
വാർഡ് മെമ്പർ എം.കെ മനോജ് പറഞ്ഞു.