ഇലവുംതിട്ട : ശ്രീനാരായണ ഗുരുദേവൻ താമസിച്ചിട്ടുള്ള പ്രസിദ്ധമായ അയത്തിൽ കുടുംബത്തിന്റെ കുടുംബസംഗമവും സ്കോളർഷിപ്പ് വിതരണവും നാളെ രാവിലെ 10മുതൽ അയത്തിൽ കുടുംബയോഗ അങ്കണത്തിൽ നടക്കുമെന്ന് സെക്രട്ടറി അനുരാഗ് സത്യപാലൻ അറിയിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് പ്രൊഫ. കെ. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. ഗുരുദർശനവും കുടുംബശാന്തിയും എന്ന വിഷയത്തിൽ ശിവഗിരി മഠത്തിലെ ബ്രഹ്മചാരി സൂര്യ ശങ്കർ പ്രഭാഷണം നടത്തും.