മാന്നാർ: 91-ാ മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ശാഖകളിൽ നിന്നും യൂണിയനുകളിൽ നിന്നും വരുന്ന തീർത്ഥാടന പദയാത്രാ സംഘത്തെ വരവേൽക്കാൻ മാന്നാർ സുസജ്ജമാണെന്ന് മാന്നാർ എസ്. എൻ. ഡി. പി യൂണിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ, കൺവീനർ അനിൽ.പി.ശ്രീരംഗം എന്നിവർ പറഞ്ഞു. ഡിസംബർ 26,27, 28 തീയതികളിലായി യൂണിയന്റെയും യൂണിയൻ അതിർത്തിയിലുള്ള വിവിധ ശാഖകളുടെയും നേതൃത്വത്തിൽ പദയാത്രികർക്ക് വിശ്രമ ഭക്ഷണ സൗകര്യവും, താമസ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 68ാം നമ്പർ കുട്ടംപേരൂർ ശാഖ, 72ാം നമ്പർ കുരട്ടിക്കാട് ശാഖ, 6188ാം നമ്പർ പാവുക്കര കിഴക്ക് ശാഖ, 141ാം നമ്പർ പുത്തൻ കോട്ടയ്ക്കകം ശാഖ, 146ാം നമ്പർ തൃപ്പെരുംതുറ ശാഖ, 3333ാം നമ്പർ ഒരിപ്രം ശാഖ, 5695ാം നമ്പർ ഗുരുധർമ്മാനന്ദജി സ്മാരകം ശാഖ, 143ാം നമ്പർ കാരാഴ്മ ശാഖ, 3711ാം നമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖ, 1267ാം നമ്പർ ഗ്രാമം ശാഖ,2708ാം നമ്പർ കാരാഴ്മ കിഴക്ക് ശാഖ,3240ാം നമ്പർ ചെറുകോൽഎ ശാഖ, ഉൾപ്പെടെയുള്ള വിവിധ ശാഖകളിൽ ഭക്ഷണ വിശ്രമ താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് യൂണിയൻ കൺവീനർ അനിൽ. പി. ശ്രീരംഗം അറിയിച്ചു