കോന്നി : ചിറയ്ക്കൽ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല ഉത്സവം ഇന്ന് മുതൽ 27 വരെ നടക്കും. ഇന്ന് വൈകിട്ട് ഏഴിന് നൃത്തസന്ധ്യ, എട്ടിന് തങ്കഅങ്കിക്ക് സ്വീകരണം. നാളെ വൈകിട്ട് ഏഴിന് നാടൻകലാരൂപങ്ങൾ, നൃത്തനൃത്യങ്ങൾ. 26 ന് വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങൾ. 27 ന് രാവിലെ ആറ് മുതൽ പറയിടീൽ,വൈകിട്ട് മൂന്നിന് എഴുന്നള്ളത്ത്, ഏഴിന് നാദമാധുരി, രാത്രി 9 ന് എഴുന്നെള്ളത്ത് തിരിച്ചുവരവ്, പത്തിന് ബാലെ.