അത്തിക്കയം: ഗുരുധർമ്മ പ്രചരണസഭ റാന്നി കുടമുരുട്ടി ശാഖയിൽ നിന്ന് ആരംഭിച്ച വിളംബരജാഥ റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. ഗുരുധർമ പ്രചരണസഭ ജില്ലാ പ്രസിഡന്റ് കെ.ആർ.സുരേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ മുൻ പ്രസിഡന്റ് കെ.വസന്തകുമാർ മുഖ്യപ്രഭാഷണം നടത്തി. പദയാത്ര കൺവീനറും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ മനുരാജ് തീർത്ഥാടന സന്ദേശം നൽകി. ഗുരുധർമ്മ പ്രചരണസഭ റാന്നി മണ്ഡലം പ്രസിഡന്റും ഒന്നാം ദിവസത്തെ വിളംബര ഘോഷയാത്ര ക്യാപ്റ്റനുമായ സന്തോഷ് കുമാർ, പദയാത്ര ക്യാപ്റ്റൻ പത്മകുമാർ, കേന്ദ്രസമിതി അംഗം ബിന്ദു വാസ്തവ, ഗുരുധർമ്മ പ്രചരണസഭ റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് അനിൽ പുറത്തൂട്ട്, പെരുനാട് ശാഖാ സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴിയിൽ, വനിതാസംഘം റാന്നി യൂണിയൻ ചെയർപേഴ്‌സൺ ഇന്ദിര മോഹൻദാസ്, ഗുരുധർമ്മപ്രചരണസഭ റാന്നി മണ്ഡലം സെക്രട്ടറി മനോജ് കുമാർ, ഗുരുധർമ്മ പ്രചരണസഭ കോന്നി മണ്ഡലം സെക്രട്ടറി വി.ജയചന്ദ്രൻ, ശാഖാ പ്രസിഡന്റ് വിനോജ് ഓലിക്കൽ, കുടമുരുട്ടി 2252-ാം ശാഖാ സെക്രട്ടറി സതീഷ് എന്നിവർ സംസാരിച്ചു.