
ചെങ്ങന്നൂർ: ഗുഡ് ഷെപ്പേർഡ് ഓർത്തഡോക്സ് ക്രിസ്ത്യൻ ഫാമിലി ഫെലോഷിപ്പിന്റെ കെയറിംഗ് ആൻഡ് ഷെയറിങ് വിഭാഗമായ ഗുഡ് സമ്മറിയൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് സ്നേഹ കൂട്ടായ്മ നടന്നു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. സക്കറിയ പനയക്കാമറ്റം കോർഎപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. ഫാ. ചെറിയാൻ പി വർഗീസ്, സാം മാത്യു, ഷാജൻ മാത്യു, വി.ജി ഷാജി, പോൾ തോമസ്, ജോ ഇലഞ്ഞിമൂട്ടിൽ, പി.എ എബ്രഹാം, സിസ്റ്റർ എമിലി, സിസ്റ്റർ ജൂലിയ, സോണി ഷാജി, ജോൺ.എം എന്നിവർ പ്രസംഗിച്ചു.