24-evening-darna

കുരമ്പാല: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുരമ്പാല മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഡി സി സി ജനറൽ സെക്രട്ടറി റജി പൂവത്തൂർ ഉദ്ഘാടനം ചെയ്തു. മനോജ് കുരമ്പാല അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡി.എൻ തൃദീപ്, നൗഷാദ് റാവുത്തർ , വസന്ത ശ്രീകുമാർ, അനിതാ ഉദയൻ, എം ജി.. രമണൻ, പന്തളം മഹേഷ്, രാജേന്ദ്ര പ്രസാദ്, മണ്ണിൽ രാഘവൻ , ലിബി തോമസ്, ചെറുവള്ളിൽ ഗോപകുമാർ ,കിരൺ കുരമ്പാല, എബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.